Thursday 10 March 2011

കാത്തിരിപ്പ്‌

നിന്‍റെ ചിന്തകള്‍ നുരയുമ്പോള്‍,
പതഞ്ഞു തൂവാതെ കാക്കുക ...
ഒരു മയില്‍‌പീലി ത്തന്ടെങ്കിലും രക്തത്തില്‍ മുക്കി,
വെളുത്ത താളുകളിലേക്ക് പകര്‍ത്തുക .
നിന്‍റെ കാമം ജ്വെലിക്കുമ്പോള്‍ ...
ആത്മ നിയന്ത്രണത്തിന്റെ വെള്ളമൊഴിക്കുക .
മോഹങ്ങളുടെ രാസവളം ചേര്‍ത്ത് ,
സ്വപ്നങ്ങളുടെ പാരിജാതം പൂക്കുന്നതും കാത്ത് ,
ഒരു പതിവ്രത രാജകുമാരിയെപ്പോലെ നിന്നെ
കാത്തിരിപ്പുണ്ട്‌. ....

Monday 7 December 2009

ആത്മാവ്‌











ആള്‍ ദൈവങ്ങള്‍ക്ക്‌
ആത്മാവുണ്ടോ ...
എല്ലാ ആത്മാവും ദൈവത്തിന്റെ
ഉടമസ്തതയില്‍ അല്ലേ ..?

അതോ ഇവിടത്തെ ആത്മാക്കളുടെ
ലോക്കല്‍ ഡീലര്
ആള്‍ ദൈവമാണോ ...?
ദൈവത്തിന്റെ ആത്മാവിന്റെ
സൂക്ഷിപ്പുകരന്‍ ആരാണ്‌..
എന്തായാലും .
എന്റെ ആത്മാവിനെ
ഞാന്‍ ദൈവത്തിന്റെ സോള്‍
ഡിസ്തൃിബുതേര്‍ഷിപ്പില്‍
ഏല്‍പ്പിച്ചു.........

Tuesday 25 August 2009

"ഡാ പെട്ടു ട്ടോ ...."

മനസ്സില്‍ വിസ എന്നാല്‍ അലാവുദ്ധീന്റെ അത്ഭുത വിള്ക്കാണെന്ന് കരുതിയിരിക്കുന്ന ബാബുവിന്റെ നിരന്തരം ഉള്ള ഫോണ്‍ വിളി അവസാനിപ്പിക്കാന്‍ ഒരു വിസ എടുത്തു കൊടുക്കേണ്ടി വന്നു
..ദുബായ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ അവന്റെ മുഖം ഏഴ് തിരിയിട്ട പൊന്‍ വിളക്ക് പോലായിരുന്നു ..ഞാന്‍ മനസ്സില്‍ കരുതി ഈശ്വരാ ഈ സന്തോഷം എത്ര നാള്‍ ...പോകുന്ന വഴിക്ക് ആകാശം മു‌ട്ടി നില്‍ക്കുന്ന കെട്ടിടങ്ങള്‍ കണ്ടു വിസ്മയിച്ചിരുന്നു ബാബു .... അവന്‍ ഇവിടെ എത്തിയോ എന്നറിയാന് നാട്ടില്‍ നിന്നും വിളിച്ച അവന്റെ സുഹൃത്തിനോട് പറയുന്നത് കേട്ടു "ഡാ നമ്മളൊക്കെ ഒരു പാട് വൈകി ട്ടോ... കുറെ മുമ്പ്‌ വരേണ്ടതായിരുന്നു ...."
........
.......

മാസങ്ങള്‍ക്കു ശേഷം...

അവന്റെ സുഹൃത്തിനു ഫോണ്‍ ചെയ്യുമ്പോള്‍ പറയുന്നത് കേട്ടു
വളരെ നിരാശനായി "ഡാ പെട്ടു ട്ടോ ...."

Friday 29 May 2009

ആഗോള മാന്ദ്യം

കനവില്‍ നിറയെ
കൈ നീട്ടം കിട്ടുന്ന
കുതിരപ്പവന്‍ ആയിരുന്നു
ആഡൃത ത്തിന്റെ ആദ്യ കാലങളില്‍
സമൃദി യുടെ ബാല്യത്തിലും
സങ്കട ങളായിരുന്നു .നിറയെ
നോവുകളയിരുന്നു.......
ഒറ്റ നാണയം കൊണ്ട്
ഒമ്പത് പേര്‍ക്ക് കൈ നീട്ടം
തരുന്ന മുത്തച്ചന്‍
കളഞ്ഞു പോകാതിരിക്കാന്‍
കാവലാള്‍ ആകുന്ന
മുത്തച്ഛന്റെ കൌശലത്തിന്റെ
പേരോ വാത്സല്യം .....
കുന്നോളം പോന്ന ഈ
കൌശലത്തിന്റെ കുന്നി മണിയോളം
പോരെ ഈ ആഗോള മാന്ദ്യം തീര്‍ക്കാന്‍ ....

നിന്‍റെ തോഴന്‍ .....?












കാ
ട്ടാനയും കുട്ടിയാനയും,
കട്ടുറുമ്പും കുഴിയാനയും,
ചൊറിയന്‍ പുഴുവും ,
പൂമ്പാറ്റ യും ഇതിലാരാണ്
നിന്‍റെ തോഴന്‍ .....?
അതറിയാതെ വെറുതെയങ്ങു
ചങ്ങാതിയാകാന്‍,
നിന്‍റെ ക്ഷണം സ്വീകരിച്ചാല്‍
ഞാന്‍ ചൂണ്ട കൊളുത്തില്‍
കിടന്നാടും ..

നീ എന്നെ വറുത്തു കോരി
മറ്റുള്ളവര്‍ക്ക് മുമ്പിലും ....

Thursday 28 May 2009

ഓര്‍മകളെ അലോസരപ്പെടുത്തുന്നത്














എന്‍റെ സ്വപ്നങളില്‍ ,
എന്‍റെ മിഴികളില്‍ ,
എന്‍റെ പാതയോരങ്ങളില്‍ ,
നീണ്ട പരവതാനി വിരിച്ച ഗുല്‍മോഹര്‍
ഓര്‍മയുടെ കൈകള്‍ നീണ്ടു ചെന്നവസാനിക്കുന്ന ത്‌,
ആ പഴയ ഇരിമ്പു കവാടവും അതിനു പുറകില്‍
തല ഉയര്‍ത്തി നില്‍ക്കുന്ന നാലുകെട്ടിന്‍റെ വാതയനങ്ങളിലും ...
മറവിയുടെ മാറാല മൂടിയ
മനസിന്‍റെ മച്ചകങ്ങളെ
ഗുല്‍മോഹറിന്റെ പേര് പറഞ്ഞു
ആരാണ് അലോസരപ്പെടുത്തിയത് ...?
ഉരുകുന്ന മരുഭൂമിയുടെ ഉച്ചിയില്‍
ഉഷ്ണ മായ്‌ ഒഴുകുന്നതും വെയിലായി പരക്കുന്നതും
നിലവായെങ്കില്‍ എന്ന നിനവില്‍ നില്‍ക്കുമ്പോള്‍
ആരാണ് എന്‍റെ ഓര്‍മകളുടെ കടന്നല്‍ കൂട്ടിലേക്ക്
കല്ലെറിഞ്ഞത് .....?