Friday 29 May 2009

ആഗോള മാന്ദ്യം

കനവില്‍ നിറയെ
കൈ നീട്ടം കിട്ടുന്ന
കുതിരപ്പവന്‍ ആയിരുന്നു
ആഡൃത ത്തിന്റെ ആദ്യ കാലങളില്‍
സമൃദി യുടെ ബാല്യത്തിലും
സങ്കട ങളായിരുന്നു .നിറയെ
നോവുകളയിരുന്നു.......
ഒറ്റ നാണയം കൊണ്ട്
ഒമ്പത് പേര്‍ക്ക് കൈ നീട്ടം
തരുന്ന മുത്തച്ചന്‍
കളഞ്ഞു പോകാതിരിക്കാന്‍
കാവലാള്‍ ആകുന്ന
മുത്തച്ഛന്റെ കൌശലത്തിന്റെ
പേരോ വാത്സല്യം .....
കുന്നോളം പോന്ന ഈ
കൌശലത്തിന്റെ കുന്നി മണിയോളം
പോരെ ഈ ആഗോള മാന്ദ്യം തീര്‍ക്കാന്‍ ....

നിന്‍റെ തോഴന്‍ .....?












കാ
ട്ടാനയും കുട്ടിയാനയും,
കട്ടുറുമ്പും കുഴിയാനയും,
ചൊറിയന്‍ പുഴുവും ,
പൂമ്പാറ്റ യും ഇതിലാരാണ്
നിന്‍റെ തോഴന്‍ .....?
അതറിയാതെ വെറുതെയങ്ങു
ചങ്ങാതിയാകാന്‍,
നിന്‍റെ ക്ഷണം സ്വീകരിച്ചാല്‍
ഞാന്‍ ചൂണ്ട കൊളുത്തില്‍
കിടന്നാടും ..

നീ എന്നെ വറുത്തു കോരി
മറ്റുള്ളവര്‍ക്ക് മുമ്പിലും ....

Thursday 28 May 2009

ഓര്‍മകളെ അലോസരപ്പെടുത്തുന്നത്














എന്‍റെ സ്വപ്നങളില്‍ ,
എന്‍റെ മിഴികളില്‍ ,
എന്‍റെ പാതയോരങ്ങളില്‍ ,
നീണ്ട പരവതാനി വിരിച്ച ഗുല്‍മോഹര്‍
ഓര്‍മയുടെ കൈകള്‍ നീണ്ടു ചെന്നവസാനിക്കുന്ന ത്‌,
ആ പഴയ ഇരിമ്പു കവാടവും അതിനു പുറകില്‍
തല ഉയര്‍ത്തി നില്‍ക്കുന്ന നാലുകെട്ടിന്‍റെ വാതയനങ്ങളിലും ...
മറവിയുടെ മാറാല മൂടിയ
മനസിന്‍റെ മച്ചകങ്ങളെ
ഗുല്‍മോഹറിന്റെ പേര് പറഞ്ഞു
ആരാണ് അലോസരപ്പെടുത്തിയത് ...?
ഉരുകുന്ന മരുഭൂമിയുടെ ഉച്ചിയില്‍
ഉഷ്ണ മായ്‌ ഒഴുകുന്നതും വെയിലായി പരക്കുന്നതും
നിലവായെങ്കില്‍ എന്ന നിനവില്‍ നില്‍ക്കുമ്പോള്‍
ആരാണ് എന്‍റെ ഓര്‍മകളുടെ കടന്നല്‍ കൂട്ടിലേക്ക്
കല്ലെറിഞ്ഞത് .....?

Saturday 23 May 2009

എന്‍റെ ഗ്രാമം

തല ഇല്ലാത്തവന്‍

പണ്ട് ... എന്നാല്‍ വളരെപണ്ട് എന്നല്ല ക്രിസ്തു വിനു ശേഷം ഒരു ആളൊഴിഞ്ഞ വീട്ടില്‍ തസ്ക്കരന്‍് എത്തി പഴയ മണ്‍് ചുമര്‍ തുരന്നു തല അകത്തേക്ക് ഇട്ടു ...സ്ത്രീകള്‍ മാത്രം മാത്രം ഉള്ള ആ വീട്ടില്‍ സഹായത്തിനു ആരെയും വിളിച്ചു കരയാനില്ലതതിനാല്‍ കയ്യില്‍ കിട്ടിയ അരിവാള്‍ എടുത്തു ആണ്‍ കരുത്തുള്ള പെണ്ണൊരുത്തി അവന്‍റെ തല കൊയ്തു....

തസ്കരന്‍ ഇരുളില്‍ ഓടി ..ഏറെ ദൂരം കഴിഞ്ഞു ആശ്വാസ ത്തിനായി ഒരു ബീഡി കത്തിച്ചു പുകയെടുക്കനാഞ്ഞു.......
തല ഇല്ലാത്തവന്‍ ബീഡി വക്കുന്നതെവിടെ ......

നക്സലൈറ്റും യേശുദേവനും

മുച്ചാന് വടികളും നീണ്ട വടി വാളുകളുമായി ഒരു സംഘം അവനെ കാത്തു നിന്നു ..
"നമ്മടെ പാര്‍്ട്ടീലെ ഒരുത്തനെ അവന്മാര് വെട്ടിയെക്കണേ തിരിച്ചു രണ്ടെണ്ണത്തിനെയെങ്കിലും നമുക്കും തീര്‍ക്കണം "
വീതി കുറഞ്ഞ ഇടവഴിയുടെ ഒരറ്റത്തായി അവര്‍ കാത്തുനിന്നു കൂട്ടത്തിലോരുവന്റെ മൊബൈല്‍ റിംഗ് ചെയ്തു " ഡാ ഗഡീ ഒരുത്തന്‍ വരുന്നുണ്ട്"
"നിനക്ക് ഒറപ്പാണോ അവന്‍ മറ്റൊര്ടെ ആളെന്യാ.."
ആ അവന്‍ ആ മറ്റേ താടീം മുടീം വളര്ത്യെ ഗഡീന്റെ പടോള്ള ടീ ഷര്‍ട്ട്‌ ആ ഇട്ടേക്കണേ ., ആ മറ്റേ നക്സലൈട്ടിന്ടെ.."
ഡാ അവന്‍ വരണുണ്ടേ പണിഞ്ഞോ ...
കേട്ട പാതി കേള്‍ക്കാത്ത പാതി അവര്‍എതിരെ വരുന്ന താടിയും മുടിയും വളര്‍ത്തിയ പടമുള്ള കുപ്പായമിട്ടവന്ടെ തല വെട്ടി എടുത്തു ..

അപരിചിതമായ മുഖം കണ്ടു ആളെ ഉറപ്പ് വരുത്താന്‍ തല വേര്‍പെട്ട ഉടല് നോക്കിയവര്‍ യേശു ദേവന്റെ പടം വരച്ച ടീഷര്‍ട്ട്‌ കണ്ടു അന്ധാളിച്ചു നിന്നു....!!!!