മനസ്സില്‍ വിസ എന്നാല്‍ അലാവുദ്ധീന്റെ അത്ഭുത വിള്ക്കാണെന്ന് കരുതിയിരിക്കുന്ന ബാബുവിന്റെ നിരന്തരം ഉള്ള ഫോണ്‍ വിളി അവസാനിപ്പിക്കാന്‍ ഒരു വിസ എടുത്തു കൊടുക്കേണ്ടി വന്നു
..ദുബായ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ അവന്റെ മുഖം ഏഴ് തിരിയിട്ട പൊന്‍ വിളക്ക് പോലായിരുന്നു ..ഞാന്‍ മനസ്സില്‍ കരുതി ഈശ്വരാ ഈ സന്തോഷം എത്ര നാള്‍ ...പോകുന്ന വഴിക്ക് ആകാശം മുട്ടി നില്‍ക്കുന്ന കെട്ടിടങ്ങള്‍ കണ്ടു വിസ്മയിച്ചിരുന്നു ബാബു .... അവന്‍ ഇവിടെ എത്തിയോ എന്നറിയാന് നാട്ടില്‍ നിന്നും വിളിച്ച അവന്റെ സുഹൃത്തിനോട് പറയുന്നത് കേട്ടു "ഡാ നമ്മളൊക്കെ ഒരു പാട് വൈകി ട്ടോ... കുറെ മുമ്പ് വരേണ്ടതായിരുന്നു ...."
........
.......
മാസങ്ങള്‍ക്കു ശേഷം...
അവന്റെ സുഹൃത്തിനു ഫോണ്‍ ചെയ്യുമ്പോള്‍ പറയുന്നത് കേട്ടു
വളരെ നിരാശനായി "ഡാ പെട്ടു ട്ടോ ...."
Tuesday, 25 August 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment